സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട്ട് മരിച്ചയാളുടെ മകനും രോഗബാധ

ഹൈ റിസ്‌ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.
Palakkad 32 year old man tested positive nipah

സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് രോഗം ബാധിച്ച് മരിച്ചയാളുടെ മകനും രോഗബാധ

file image

Updated on

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ചു മരിച്ചയാളുടെ മകനാണ് ഇത്തവണ രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളെജിൽ നടത്തിയ പരിശോധയിൽ ഇദ്ദേഹത്തിന്‍റെ പരിശോധനാ ഫലം പോസിറ്റീവായി. പാലക്കാട് നിപ രോഗം ബാധിക്കുന്ന മൂന്നാമത്തേയാളാണ് ഈ 32 വയസുകാരന്‍.

ഹൈ റിസ്‌ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്‍റെ അച്ഛന്‍ ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് ഇദ്ദേഹമാണ് കൂടെയുണ്ടായിരുന്നത്. നിലവിൽ പാലക്കാട് മെഡിക്കൽ കോളെജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യനില സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ‌ പുറത്തുവന്നിട്ടില്ല.

logo
Metro Vaartha
www.metrovaartha.com