പാലക്കാട് ഉപതെരഞ്ഞെടുപ്പ്; തൃണമൂൽ നേതാവ് മിൻഹാജ് ഒടുവിൽ സിപിഎമ്മിൽ

അൻവറിന്‍റെ തൃണമൂൽ ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് മിൻഹാജ് ഇടതുചേരിയിലെത്തിയത്.
palakkad by-election; trinamool leader minhaj finally joins cpm

മിൻഹാജ്

Updated on

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടയിൽ തൃണമൂൽ നേതാവ് മിൻഹാജ് സിപിഎമ്മിൽ ചേർന്നു. സ്ഥാനാർഥിയാക്കാൻ പി.വി. അൻവർ ആലോചിച്ച വ്യക്തിയായിരുന്നു മിൻഹാജ്.

അൻവറിന്‍റെ തൃണമൂൽ ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് മിൻഹാജ് ഇടതുചേരിയിലെത്തിയത്. തൃണമൂലിന്‍റെ എല്ലാ സ്ഥാനവും രാജിവെച്ചതായും മിൻഹാജ് പ്രഖ്യാപിച്ചു.

മിൻഹാജിനെ സിപിഎം സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച ശേഷമാണ് മിൻഹാജും പി.വി. അൻവറിനെ പാലക്കാട് പിന്തുണച്ചവരും പാർട്ടി വിടുന്നത്.

തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ. ഓർഡിനേറ്റര്‍ സ്ഥാനം ഉള്‍പ്പെടെ രാജിവെച്ചുകൊണ്ടാണ് മിൻഹാജ് സിപിഎമ്മിൽ ചേരുന്നത്.

കൂടുതൽ പ്രവർത്തകരും സിപിഎമ്മിൽ വരുമെന്നും ഇനിയുള്ള കാലം സിപിഎമ്മിനൊപ്പം പ്രവർത്തിക്കുമെന്നും തൃണമൂൽ പ്രവർത്തകരെ ഉൾപ്പെടുത്തി വിപുലമായ കൺവെൻഷൻ നടത്തുമെന്നും സ്ഥനമാനങ്ങൾക്കല്ല സി പി എമ്മിൽ എത്തിയതെന്നും മിൻഹാജ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com