അൻവറിന്‍റെ സഹായം തേടി യുഡിഎഫ്; ഉപാധികൾ നിരത്തി അൻവർ

രണ്ട് മണ്ഡലങ്ങളിലേയും സ്ഥാനാർഥികളെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ അൻവറുമായി ചർച്ച നടത്തി
palakkad chelakkara byelection anvar udf deal
അൻവറിന്‍റെ സഹായം തേടി യുഡിഎഫ്; ഉപാധികളുമായി അൻവർ file
Updated on

പാലക്കാട്: പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ അൻവറിന്‍റെ സഹായം തേടി യുഡിഎഫ്. രണ്ട് മണ്ഡലങ്ങളിലേയും സ്ഥാനാർഥികളെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ അൻവറുമായി ചർച്ച നടത്തിയതായാണ് വിവരം.

എന്നാൽ പാലക്കാട്ടേ തന്‍റെ പാർട്ടി സ്ഥാനാർഥിയെ പിൻവലിക്കാമെന്നും പകരം ചേലക്കരയിൽ തന്‍റെ സ്ഥാനാർഥിയെ യുഡിഎഫ് പിന്തുണയ്ക്കണമെന്നുമുള്ള ഉപാധിയാണ് അൻവർ മുന്നോട്ട് വച്ചിരിക്കുന്നത്. ചേലക്കര മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർഥി എൻ.കെ. സുധീറിനെ പിന്തുണച്ചാൽ പാലക്കാട്ടെ സ്ഥാനാർഥിയെ പിന്തുണയ്ക്കാമെന്ന് താൻ യുഡിഎഫിനെ അറിയിച്ചതായും യുഡിഎഫുമായി ചർച്ചകൾ തുടരുകയാണെന്നും അൻവർ പറഞ്ഞു. എന്നാൽ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ഇത് വരെ പ്രതികരിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com