

ചിറ്റൂരിൽ നിന്ന് കാണാതായ 6 വയസുകാരൻ സുഹാൻ
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ 6 വയസുകാരനെ കാണാതായ സംഭവത്തിൽ വ്യാപക തെരച്ചിൽ. ഇരവങ്കാട് സ്വദേശി മുഹമ്മദ് അനസിന്‍റെയും സൗഹിദയുടെയും മകനായ സുഹാനെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്.
രാവിലെ 11 മണിയോടെ വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വിവരം വൈകിയാണ് വീട്ടുകാർ അറിയുന്നത്. വിവരമറിഞ്ഞ ഉടനെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ചിറ്റൂർ പൊലീസിന്‍റെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. തെരച്ചിലിന്‍റെ ഭാഗമായി സ്ഥലത്തെത്തിയ ഡോഗ് സ്ക്വാഡിനെ പൊലീസ് നായ മണം പിടിച്ചെത്തിയത് വീടിന് സമീപത്തെ കുളത്തിനരികിലാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ കുളത്തിൽ വ്യാപക തെരച്ചിൽ പുരോഗമിക്കുകയാണ്യ
സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയാണ് സുഹാൻ. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ പിണങ്ങി ഇറങ്ങിപ്പോയതാണെന്നാണ് നിഗമനം. കുട്ടി അധിക ദൂരം പോവാൻ സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.