പാലക്കാട് ഹോട്ടൽ റെയ്ഡ്: നടന്നത് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പരിശോധനയെന്ന് എഎസ്പി

കഴിഞ്ഞ മാസം ജില്ലയിലെ പല ഹോട്ടലുകളിലും പരിശോധനത്തിയതായും എഎസ്പി പറഞ്ഞു
Palakkad hotel raid: ASP said that the inspection was part of the election
അശ്വിതി ജിജി
Updated on

പാലക്കാട്: കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരിച്ച് എഎസ്പി അശ്വിതി ജിജി. നടന്നത് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്നും ഹോട്ടൽ മുറികളിൽ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എഎസ്പി പറഞ്ഞു. പരിശോധനയ്ക്ക് പൊലീസിന് അവകാശമുണ്ടെന്നും കള്ളപണം ഒളിപ്പിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലല്ല എത്തിയതെന്നും എഎസ്പി കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ജില്ലയിലെ പല ഹോട്ടലുകളിലും പരിശോധനത്തിയതായും എഎസ്പി പറഞ്ഞു.

'വനിതാ പൊലീസില്ലാതെ പരിശോധന നടത്താൻ തയ്യാറല്ലെന്നാണ് വനിതാ നേതാക്കൾ വ‍്യക്തമാക്കിയത്. തുടർന്ന് വനിതാ ഉദ‍്യോഗസ്ഥ വന്ന ശേഷമാണ് പരിശോധന നടത്തിയത്. പുറത്ത് വന്ന കാര‍്യങ്ങൾ പലതും തെറ്റാണ്. ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചു. എല്ലാ പാർട്ടികളുടെയും നേതാക്കൾ താമസിച്ച മുറികൾ പരിശോധിച്ചിട്ടുണ്ട്. പരാതി ലഭിച്ചാൽ സിസിടിവിയും പരിശോധിക്കും' എഎസ്പി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com