പിഴവ് രമ്യയുടെ ഭാഗത്ത്, പരാജയത്തിൽ നേതൃത്വത്തിന് പങ്കില്ല; പാലക്കാട് ഡിസിസി

എ.വി. ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ല
palakkad dcc president against ramya haridas
യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്‍റെ പരാജത്തിൽ നേതൃത്വത്തിന് പങ്കില്ലെന്ന് ഡിസിസി

പാലക്കാട്: ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്‍റെ പരാജത്തിൽ നേതൃത്വത്തിന് പങ്കില്ലെന്ന് ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പൻ. സ്ഥാനാർഥിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായത്. മുതിർന്ന നേതാക്കളടക്കം നിർദേശിച്ച കാര്യങ്ങൾ സ്ഥാനാർഥി കൃത്യമായി ചെയ്തിട്ടില്ല. എ.വി. ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ല. കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും എ. തങ്കപ്പൻ പറഞ്ഞു.

എന്നാൽ തന്‍റെ നിലപാട് തോൽവിക്ക് കാരണമായെന്നായിരുന്നു എ.വി. ഗോപിനാഥന്‍റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ഗോപിനാഥ് ഫാക്‌ടർ സ്വാധീനിച്ചിട്ടില്ലെന്ന ഡിസിസിയുടെ വിശദീകരണം.

അതേസമയം, പറയാനുള്ളത് പാർട്ടി വേദികളിൽ പറയും, വിവാദത്തിനില്ലെന്നായിരുന്നു രമ്യാ ഹരിദാസിന്‍റെ പ്രതികരണം. ഡിസിസി പ്രസിഡന്‍റിന്‍റെ പരാമര്‍ശം ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയിൽ സഹകരിച്ചു തന്നെയാണ് പ്രവര്‍ത്തിച്ചു പോകുന്നത്. തോല്‍വിയുടെ കാര്യം പാര്‍ട്ടി പരിശോധിക്കട്ടെയെന്നും രമ്യ പറഞ്ഞു.

Trending

No stories found.

Latest News

No stories found.