തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല, വാര്‍ത്ത വസ്തുതാ വിരുദ്ധം; പാലക്കാട് ജില്ലാ കലക്റ്റര്‍

റെയ്ഡുമായി ബന്ധപ്പെട്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ ജില്ലാ കലക്റ്റര്‍ രേഖാ മൂലം റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല
palakkad district collector reacted about fake news on palakkad road issue
ഡോ.​ ​എസ്.ചിത്ര - പാലക്കാട് ജില്ലാ കലക്റ്റര്‍
Updated on

പാലക്കാട്: നവംബര്‍ 6ന് ഹോട്ടല്‍ റൂമിൽ ന​ട​ന്ന പൊലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് പാലക്കാട് ജില്ലാ കലക്റ്റര്‍ ഡോ.​ ​എസ്.ചിത്ര.

ഈ വിഷയവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ ജില്ലാ കലക്റ്റര്‍ രേഖാ മൂലം റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല .വിഷയവുമായി ബന്ധപ്പെട്ട പരാതി അന്വേഷണത്തിനും റിപ്പോര്‍ട്ടിനുമായി പൊലീസിന് കൈമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ കലക്റ്റര്‍ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com