യുവാവ് കുഴഞ്ഞു വീണു മരിച്ചു; പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി

ആശുപത്രിയിൽ നിന്നു ഡിസ്ചാർജായി എത്തിയ സനിൽ ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു
palakkad district hospital alleges medical malpractice

യുവാവ് കുഴഞ്ഞു വീണു മരിച്ചു; പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി

Updated on

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ഹൃദ്രോഹ ചികിത്സയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്ത യുവാവ് കുഴുഞ്ഞു വീണു മരിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നെഞ്ചുവേദനയെത്തുടർന്ന് ചികിത്സയ്ക്കു ശേഷം ഡിസ്ചാർജായ മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണനാണ് വീട്ടിൽ കഴഞ്ഞുവീണ് മരിച്ചത്.

ജൂൺ 24 നാണ് നെഞ്ചു വേദനയെത്തുടർന്ന് സനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നു ദിവസം ഐസിയുവിലായിരുന്നു. പിന്നീട് വാർഡിലേക്കു മാറ്റി.

ജൂലൈ നാലാം തീയതി ആൻജിയോഗ്രാമിന് വരണമെന്ന് നിർദേശം നൽകി. തുടർന്ന് വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ സനിൽ ശനിയാഴ്ച രാവിലെയോടെ കുഴഞ്ഞ് വീണ് മരിച്ചു.

ഇതിനു പിന്നാലെയാണ് ബന്ധുക്കൾ ആശുപത്രിക്കെതിരേ രംഗത്തെത്തിയത്. മുന്നറിയിപ്പുകളില്ലാതെ സനിലിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെന്ന് കാട്ടി ബന്ധുക്കൾ പൊലീസിന് പരാതി നൽകി. സംഭവത്തിൽ ആർഎംഒ പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com