പാലക്കാട്ട് കാട്ടാനയെ തുരത്തുന്നതിനിടെ ഫോറസ്റ്റ് വാച്ചർക്ക് പരുക്ക്

പടക്കം എറിയുന്നതിനിടെ കൈയിലിരുന്ന് പൊട്ടുകയായിരുന്നു. ആന ഉപദ്രവിച്ചിട്ടില്ല
Palakkad forest watcher injured while chasing wild elephant
പാലക്കാട്
Updated on

പാലക്കാട്: ഒലവക്കോട് കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരുക്കേറ്റു. ആനയെ ഭയപ്പെടുത്താൻ കരുതിയ പടക്കം കൈയിലിരുന്ന് പൊട്ടി ഒലവക്കോട് ആർആർടിയിലെ വാച്ചർ സൈനുൽ ആബിദിനാണ് പരുക്കേറ്റത്.

അകത്തേത്തറ നീലിപ്പാറയിൽ കാട്ടാനയെ തുരത്തുന്നതിനിടെയാണ് സംഭവം. പടക്കം എറിയുന്നതിനിടെയാണ് കൈയിലിരുന്ന് പൊട്ടിയത്.

ഇതേ തുട‍ർന്ന് ഫോറസ്റ്റ് വാച്ചറുടെ കൈയ്യിലെ രണ്ടു വിരലുകൾക്ക് ഗുരുതര പരുക്കേറ്റു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന അദ്ദേഹത്തെ ഉപദ്രവിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com