കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ റെയ്ഡ്; കണ്ടാലറിയാവുന്ന 10 പേർക്കെതിരേ കേസ്

ചൊവ്വാഴ്ച രാത്രി കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറികളിൽ പൊലീസ് പരിശോധന നടത്തിയത്
palakkad hotal raid case against 10 people
കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ റെയ്ഡ്; കണ്ടാലറിയാവുന്ന 10 പേർക്കെതിരേ കേസ്
Updated on

പാലക്കാട്: കോൺഗ്രസ് നേതാക്കളുൾപ്പെടെ താമസിച്ചിരുന്ന കെപിഎം ഹോട്ടലിൽ രാത്രി നടത്തിയ റെയ്ഡിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരേ കേസ്. ഹോട്ടലിന്‍റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തതിനാണ് കേസെടുത്തത്.

ചൊവ്വാഴ്ച രാത്രി കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറികളിൽ പൊലീസ് പരിശോധന നടത്തിയത്. അനധികൃത പണം കൈവശംവെച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോൺഗ്രസ് വനിതാ നേതാക്കളായ ബിന്ദു കൃഷ്ണയുടെയും, ഷാനിമോൾ ഉസ്മാന്‍റെയും മുറികളിൽ പൊലീസ് പരിശോധന നടത്തി. വനിതാ പൊലീസില്ലാതെ പരിശോധിക്കാൻ സമ്മതിക്കില്ലെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതി കൊടുക്കാൻ നേതാക്കൾ ആവശ‍്യപ്പെട്ടുവെങ്കിലും പൊലീസ് തയ്യാറായ്യില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com