പാലക്കാട് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സിപിഎമ്മിലേക്ക്

കോൺഗ്രസ് ബിജെപി ബന്ധത്തെ തുടർന്നാണ് കൃഷ്ണകുമാരി പാർട്ടിയിൽ നിന്നും വിടാൻ കാരണം
Palakkad Mahila Congress President joins CPM
കൃഷ്ണകുമാരി
Updated on

പാലക്കാട്: കോൺഗ്രസിൽ വീണ്ടും രാജി. പാലക്കാട് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരിയാണ് പാർട്ടി വിട്ട് സിപിഎമ്മിലേക്ക് മാറിയത്. കോൺഗ്രസ് ബിജെപി ബന്ധത്തെ തുടർന്നാണ് കൃഷ്ണകുമാരി പാർട്ടിയിൽ നിന്നും വിടാൻ കാരണമെന്നും 2020 മുതല്‍ പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടുകയാണെന്ന് കൃഷ്ണ കുമാരി വ്യക്തമാക്കി. കോണ്‍ഗ്രസ് വ്യാപകമായി വ്യാജ വോട്ടര്‍മാരെ ചേര്‍ത്തെന്നും കൃഷ്ണ കുമാരി വ്യക്തമാക്കി.

വെള്ളിനേഴി പഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രസിനും ഒറ്റ സ്ഥാനാർഥിയായിരുന്നു. ഇങ്ങനെയാണ് പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറന്നതെന്നും കൃഷ്ണകുമാരി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com