

റോഡ് ഉദ്ഘാടന പരിപാടിയിൽ നിന്ന്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം റോഡ് ഉദ്ഘാടനത്തിൽ പങ്കെടുത്ത് പാലക്കാട് നഗരസഭ ചെയർപേഴ്സൺ. ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരനാണ് രാഹുലിനൊപ്പം നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിൽ പങ്കെടുത്തത്.
ലൈംഗികാരോപണം ഉയർന്നതിനു പിന്നാലെ യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനം രാജിവച്ച രാഹുലിനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപി നേരത്തെ സ്വീകരിച്ച നിലപാട്. എംഎൽഎ പരിപാടിയിൽ പങ്കെടുക്കാനെത്തുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് ചെയർപേഴ്സണും സ്ഥലത്തെത്തി ചേർന്നതെന്നാണ് സൂചന.