"പാലക്കാട് നഗരസഭ താഴെവീഴില്ല, ജില്ലാ പ്രസിഡന്‍റ് പട്ടിക കേന്ദ്ര നേതൃത്വം അംഗീകരിച്ചത്": കെ. സുരേന്ദ്രൻ

ഇത്രയും സമീകൃതമായ പട്ടിക ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ വ‍്യക്തമാക്കി
Palakkad Municipality will not fall, District President list approved by central leadership: K. Surendran
"പാലക്കാട് നഗരസഭ താഴെവീഴില്ല, ജില്ലാ പ്രസിഡന്‍റ് പട്ടിക കേന്ദ്ര നേതൃത്വം അംഗീകരിച്ചത്": കെ. സുരേന്ദ്രൻ
Updated on

പാലക്കാട്: പാലക്കാട് ജില്ലാ പ്രസിഡന്‍റ് പട്ടിക കേന്ദ്ര നേതൃത്വം അംഗീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്രയും സമീകൃതമായ പട്ടിക ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ വ‍്യക്തമാക്കി. നിങ്ങൾ വിചാരിക്കുന്ന ഒന്നും പാലക്കാട് നടക്കില്ല, നഗരസഭ താഴെവീഴില്ല, പന്തളത്തും ഇതല്ലേ പറഞ്ഞതെന്നും സുരേന്ദ്രൻ ചോദിച്ചു. പാലക്കാട് യുവമോർച്ച ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്‍റ് ആക്കാനുള്ള തിരുമാനത്തിനെതിരേ ബിജെപിയിലെ മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു.

‌പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയവരെ മാറ്റി നിർത്തി ഏകപക്ഷീയമായി അധ‍്യക്ഷനെ തെരഞ്ഞെടുത്തുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. ഇതിൽ പ്രതിഷേധിച്ച് ദേശീയ കൗൺസിലർമാർ ഉൾപ്പെടെയുള്ള ആറോളം പേർ രാജി വച്ചേക്കുമെന്നാണ് വിവരം. രാജിക്കൊരുങ്ങുന്ന കൗൺസിലർമാർ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് സന്ദീപ് വാര‍്യരുമായി ചർച്ച നടന്നെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com