

പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം
പാലക്കാട്: പെട്രോൾ വാങ്ങാനെത്തിയ സംഘം പമ്പിന് തീവെയ്ക്കാൻ ശ്രമിച്ചു. പാലക്കാട് വാണിയംകുളത്തെ പമ്പിലാണ് സംഭവം ഉണ്ടായത്. പെട്രോൾ കൊണ്ടുപോകാനുള്ള കുപ്പി നൽകേണ്ടത് ജീവനക്കാർ ആണെന്ന് പറഞ്ഞ് മൂന്നംഗസംഘം തർക്കിക്കുകയും, ഇതിന് പിന്നാലെ പെട്രോൾ നിലത്ത് ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു.
പെട്രോൾ പമ്പ് ജീവനക്കാർ പറയുന്നത് ഇങ്ങനെയാണ് ബുധനാഴ്ച രാവിലെ ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘം പെട്രോൾ വേണമെന്ന് ആവശ്യപ്പെട്ടു. കുപ്പിയിൽ പെട്രോൾ വേണമെന്നാണ് ആവശ്യപ്പെട്ടത്.
എന്നാൽ ഇവരുടെ കൈവശം കുപ്പി ഉണ്ടായിരുന്നില്ല. തുടർന്ന് പമ്പിന് സമീപത്ത് കുപ്പി അന്വേഷിച്ചെങ്കിലും കുപ്പി ലഭിച്ചിട്ടില്ല. ഇതോടെ ഓട്ടോയിലുണ്ടായിരുന്ന കാനിൽ പെട്രോൾ വാങ്ങി. തുടർന്ന് പെട്രോൾ കുപ്പി നൽകേണ്ടത് ജീവനക്കാരാണെന്ന് ആരോപിച്ച് ഇവർ ബഹളം വെയ്ക്കുകയായിരുന്നു. ബഹളത്തിനിടെ പെട്രോൾ നിലത്ത് ഒഴിച്ച് തീ കൊളുത്താൻ ശ്രമി ക്കുകയായിരുന്നു. സംഭവത്തിൽ പമ്പ് അധികൃതർ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.