

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ
പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 21 കുട്ടികളെ കണ്ടെത്തി. ബിഹാറിലെ കിഷൻഗഞ്ച് നിന്നും രേഖകളില്ലാതെ എത്തിയ കുട്ടികളെ പൊലീസാണ് കണ്ടെത്തിയത്.
കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് പഠിക്കാനാണ് കേരളത്തിൽ എത്തിയതെന്ന് കുട്ടികൾ പറയുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനുള്ള യാതൊരു രേഖകളും കുട്ടികളുടെ പക്കൽ ഉണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.