

പാലക്കാട്: ആയക്കോട് റോഡിൽ സ്ഥാപിച്ച റോഡ് ക്യാമറ വാഹനമിടിച്ച് തകർന്നു. ഏത് വാഹനമാണ് ഇടിച്ചത് എന്നതിൽ വ്യക്തതയില്ല. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ക്യാമറ സ്ഥാപിച്ചതിന്‍റെ എതിർവശത്തുടെ വന്ന വാഹനമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ക്യാമറയും പോസ്റ്റും മറിഞ്ഞു വീഴുകയായിരുന്നു. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.