പത്തനംതിട്ടയിൽ റബർതോട്ടത്തിൽ തലയോട്ടി ഉൾപ്പെടെ അസ്ഥികൂടഭാ​ഗങ്ങൾ കണ്ടെത്തി

പറമ്പിൽ പലയിടങ്ങളിൽ നിന്നായിയാണ് അസ്ഥികൾ ലഭിച്ചത്.
palakkad rubber plantation skeleton found
പത്തനംതിട്ടയിൽ റബർതോട്ടത്തിൽ തലയോട്ടി ഉൾപ്പെടെ അസ്ഥികൂടഭാ​ഗങ്ങൾ കണ്ടെത്തിrepresentative image
Updated on

പത്തനംതിട്ട: പെരുനാട് കൂനംകരയിലെ റബർ തോട്ടത്തിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഒന്നര വർഷമായി വെട്ടാതെ കിടന്ന റബർതോട്ടമായതിനാൽ ആരും പോകാറുണ്ടായിരുന്നില്ല. ഇവിടെ മരം മുറിക്കാനായി വ്യാഴാഴ്ച വൈകുന്നേരം ആളുകളെത്തിയപ്പോൾ അവരിൽ ഒരാളാണ് തലയോട്ടിയുടെ ഭാഗം കണ്ടത്. ഇവർ പെരുനാട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ഇന്നു രാവിലെ നടത്തിയ തെരച്ചിലിൽ പലയിടങ്ങളിൽ നിന്നായി അസ്ഥികൾ പറമ്പിൽ നിന്നും ലഭിച്ചു. ഇവ എങ്ങനെ ഇവിടെയെത്തി എന്ന കാര്യം പൊലീസ് വിശദമായി പരിശോധിക്കുകയാണ്. ഫോറന്‍സിക് സംഘമെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ഇത് ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കും. ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ അസ്ഥികൂടങ്ങൾ സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. ഇൻക്വസ്റ്റ് നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. സമീപ പ്രദേശത്തുള്ള ആളുകളിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.