
ഷൊർണൂരിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥികൾക്ക് മദ്യം നൽകിയ യുവാവ് അറസ്റ്റിൽ
പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥികൾക്ക് മദ്യം നൽകിയ യുവാവ് അറസ്റ്റിൽ. കൂനത്തറ സ്വദേശി ക്രിസ്റ്റി (20) ആണ് പൊലീസി പിടിയിലായത്.
രണ്ട് ദിവസം മുൻപായിരുന്നു സംഭവം. 15 വയസ് പ്രായമുള്ള 2 കുട്ടികൾക്ക് ക്രിസ്റ്റി മദ്യം വാങ്ങി നൽകുകയായിരുന്നു. തുടർന്ന് മദ്യം എങ്ങനെ കഴിക്കണമെന്നറിയാത്ത കുട്ടികൾക്ക് ക്രിസ്റ്റി വെള്ളം പോലും ഒഴിക്കാതെ മദ്യം നൽകുകയായിരുന്നു. ഇത് കുടിച്ചതിനു പിന്നാലെ കുട്ടികൾ ഛർദിച്ചു.
കുട്ടികളെ അവശനിലയിൽ കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇവരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഇതോടെ കുട്ടികൾ ക്രിസ്റ്റിയുടെ പേര് പറയുകയായിരുന്നു. പിന്നാലെ പൊലീസ് ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്തു.