ശ്രീനിവാസൻ വധക്കേസ്; നാല് പ്രതികൾക്ക് ജാമ്യം

പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് കണ്ടെത്തൽ.
Palakkad Sreenivasan murder case; High Court grants bail to four accused

ശ്രീനിവാസൻ

Updated on

കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. അൻസാർ, ബിലാൽ, റിയാസ്, സഹീർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് രാജ വിജയരാഘവൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകരാണ് പ്രതികളെന്നായിരുന്നു എൻഐഎയുടെ വാദം.

പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് കണ്ടെത്തൽ. കേസിൽ ചില പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം അനുവദിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com