പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു: ലോക്കോ പൈലറ്റിനെതിരേ കേസെടുക്കും

രണ്ടു വയസ് തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. തലയ്ക്കും പിന്‍ഭാഗത്തും ഗുരുതര പരുക്കേറ്റിരുന്നു
പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു: ലോക്കോ പൈലറ്റിനെതിരേ കേസെടുക്കും
പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു: ലോക്കോ പൈലറ്റിനെതിരേ കേസെടുക്കും

പാലക്കാട്: പാലക്കാട് ട്രെയിൻ ഇടിച്ച് കാട്ടാന ചെരിഞ്ഞു. പാലക്കാട് കോയമ്പത്തൂർ പാതയിൽ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപമാണ് അപകടം. ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം. തിരവനന്തപുരത്ത്- ചെന്നൈക്ക് പോകുന്ന എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്.

അപകടത്തിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയ്ക്ക് ചികിത്സ നല്‍കിയിരുന്നു. 2.15 ടെയാണ് ആന ചെരിഞ്ഞത്. അപകടത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

രണ്ടു വയസ് തോന്നിക്കുന്ന പിടിയാണ് ചരിഞ്ഞത്. തലയ്ക്കും പിന്‍ഭാഗത്തും ഗുരുതര പരുക്കേറ്റിരുന്നു. അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന ആനകള്‍ ചിതറിയോടി.

സംഭവത്തില്‍ ലോക്കോപൈലറ്റിനെതിരേ കേസെടുക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. ഈ മേഖലയില്‍ ട്രെയിന്‍ വേഗ പരിധി ലോക്കോപൈലറ്റുമാര്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് വനം വകുപ്പ് ആരോപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com