

പാലക്കാട് വടക്കാഞ്ചേരിയിൽ മോഷണം; വീട്ടിൽ സൂക്ഷിച്ചിരുന്ന 45 പവൻ സ്വർണം കവർന്നു
file image
പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 45 പവൻ മോഷണം പോയി. പന്നിയങ്കര സ്വദേശി പ്രസാദിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ സമീപത്തെ വീട്ടിലെ സിസിടിവി തകർത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തെരച്ചിലാണ് മോഷണ വിവരം പുറത്തറിയുന്നത്.
പ്രസാദിന്‍റെ വീട്ടിന്‍റെ മുകളിലെ നിലയിൽ ലോക്കറിൽ സൂക്ഷിച്ച ആഭരണമാണ് മോഷണം പോയത്. മോഷ്ടാവ് മുണ്ടിട്ട് നടക്കുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് വിശദമായ പരിശോധന നടത്തുകയാണ്.