
പാലക്കാട്: കല്ലടിക്കോട് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നാട്ടാനക്ക് പരിക്ക്. തടി പിടിക്കാനായി കല്ലുക്കോട് എത്തിച്ച അരീക്കോട് മഹാദേവൻ എന്ന ആനയ്ക്കാണ് പരിക്കേറ്റത്. മണ്ണാർക്കാട് റാപ്പിഡ് റെസ്പോൺസ് ടീം എത്തിയാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്.
കല്ലിക്കോട് ശിരുവാണിയിൽ വെള്ളിയാഴ്ച രാത്രി 11.30 യോടയാണ് സംഭവം. കാടിറങ്ങി വന്ന മൂന്ന് കാട്ടാനകളാണ് നാട്ടാനയെ ആക്രമിച്ചത്. ശബ്ദം കേട്ടെത്തിയ പാപ്പാന്മാരാണ് മണ്ണാർക്കാട് ആർആർടിയെ അറിയിച്ചത്. ആക്രമണത്തിൽ നാട്ടാനയുടെ കാലിന് പരിക്കേറ്റു.