പാലാരിവട്ടം പാലത്തിൽ തുള്ളിയവർ വർക്കലയിൽ മിണ്ടണ്ടേ?

വർക്കലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് തകർന്നത് ആറ്റിങ്ങ‌ൽ പാർലമെന്‍റ് മണ്ഡലത്തിൽ ചൂടേറിയ തെരഞ്ഞെടുപ്പ് വിഷയമായി മാറുന്നു.
വർക്കലയിലെ തകർന്ന ഫ്ളോട്ടിങ് ബ്രിഡിജ്
വർക്കലയിലെ തകർന്ന ഫ്ളോട്ടിങ് ബ്രിഡിജ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലത്തിന്‍റെ ബലക്ഷയവുമായി വർക്കലയിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് തകർച്ചയെ താരതമ്യം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലാരിവട്ടം പാലത്തിന്‍റെ പേരിൽ ബഹളമുണ്ടാക്കിയവർ വർക്കലയുടെ കാര്യത്തിൽ മറുപടി പറയണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവം വൻ രാഷ്‌ട്രീയ വിവാദമായി മാറിക്കഴിഞ്ഞു. ചാവക്കാട് ഫ്ളോട്ടിങ് ബ്രിഡ്ജ് തകർന്നു എന്നും, അതല്ല, അഴിച്ചുവച്ചതാണെന്നുമൊക്കെ വാദപ്രതിവാദങ്ങൾ ഉയർന്നതിനു പിന്നാലെയാണ് വർക്കലയിലെ സംഭവം.

വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജ് തകർന്ന് വിനോദ സഞ്ചാരികൾക്ക് അപകടമുണ്ടായ സംഭവത്തിൽ, സുരക്ഷാ ചുമതലയും നടത്തിപ്പും കരാർ കമ്പനിയുടെ ഉത്തരവാദിത്വമെന്ന ഡിടിപിസിയുടെ വാദം ടൂറിസം ഡയറക്‌ടർ തള്ളി. അപകടത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്.

പദ്ധതിയുടെ ചുമതല ഡിടിപിസിക്കും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്കുമാണ്. കരാർ കമ്പനിക്ക് മാത്രമല്ല സുരക്ഷാ ചുമതലയുള്ളത്. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. വേലിയേറ്റ മുന്നറിയിപ്പുകൾ അടക്കം അവഗണിച്ചോ എന്നും പരിശോധിക്കുമെന്നും ഡയറക്‌ർ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ ചുമതലയും നടത്തിപ്പും കരാർ കമ്പനിയുടെ ഉത്തരവാദിത്വമെന്നായിരുന്നു ഡിടിപിസിയുടേയും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയുടേയും വാദം. സംഭവത്തില്‍ റിപ്പോര്‍ട്ട് കിട്ടുന്നതിനനുസരിച്ച് നടപടിയെടുക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും വ്യക്തമാക്കി.

ശനിയാഴ്ച വൈകുന്നേരം വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് 15 പേര്‍ക്ക് പരുക്കറ്റിരുന്നു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ ആറ്റിങ്ങൽ മണ്ഡലത്തിലുണ്ടായ അപകടത്തെ സർക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷവും ബിജെപിയും.

പാലാരിവട്ടം പാലത്തിന്‍റെ പേരില്‍ ബഹളമുണ്ടാക്കിയവര്‍ ഉത്തരം പറഞ്ഞേ മതിയാകൂ. ചാവക്കാട് ഒരു പാലം തകര്‍ന്നതിന് പിന്നാലെയാണ് വര്‍ക്കലയിലെയും പാലം തകര്‍ന്നത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പോലുമാകാത്ത പാലം തകര്‍ന്നതിനെ കുറിച്ച് ടൂറിസം മന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ഇല്ലെങ്കില്‍ സമരപരിപാടികളിലേക്കും നിയമനടപടികളിലേക്കും നീങ്ങും.

വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് നടത്തിപ്പിൽ എന്തൊക്കെ അഴിമതി നടന്നു എന്നതിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണം. ബ്രിഡ്ജ് സ്ഥാപിക്കുന്നതിനു മുൻപ് ഇവിടെ ശാസ്ത്രീയമായി പഠനം നടത്തിയിരുന്നോയെന്നും ഇതിനായി എത്ര പണം ചെലവഴിച്ചു, ആരാണ് നടത്തിപ്പുകാരെന്നതുമൊക്കെ സർക്കാർ ജനങ്ങളോട് പറയണം. സ്വകാര്യ ഏജൻസിയെ സഹായിക്കാനാണോ സർക്കാർ ഇത്തരമൊരു ബ്രിഡ്ജ് നടപ്പിലാക്കിയതെന്ന് സർക്കാർ വ്യക്തമാക്കണം.

അടൂർ പ്രകാശം, സ്ഥലം എംപി, കോൺഗ്രസ് സ്ഥാനാർഥി

ബീച്ച് ടൂറിസത്തിന്‍റെ വലിയ സാധ്യതകളുള്ള വർക്കലയിൽ ഇങ്ങനെയൊരു അപകടം നടക്കുന്നത് കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവിനെ ബാധിക്കും. സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്ന് മാനദണ്ഡങ്ങൾ പാലിക്കാത്തതും ആവശ്യമായ മുൻകരുതലുകൾ എടുക്കാത്തതുമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് കാരണം.

വി. മുരളീധരൻ, കേന്ദ്ര സഹമന്ത്രി, ബിജെപി സ്ഥാനാർഥി

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com