
കോഴിക്കോട്: പലസ്തീൻ ഐക്യദാർഢ്യ റാലി നടത്താൻ പുതിയ വേദി കണ്ടെത്തി കോൺഗ്രസ്. ബീച്ചാശുപത്രിക്ക്സമീപം നടത്താനാണ് കോൺഗ്രസിന്‍റെ തീരുമാനം. ഇതനുസരിച്ച് അനുമതി തേടി ജില്ലാ കലക്‌ടർക്ക് അപക്ഷ നൽകും.
അതേസമയം, അനുമതി നൽകിയാലും ഇല്ലെങ്കിലും പുതിയ സ്ഥലത്ത് പരിപാടി നടത്താനാണ് കോൺഗ്രസ് നീക്കം. നേരത്തെ കോഴിക്കോട് ബീച്ചിലായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ നവകേരള സദസ് 25 ന് നടത്താനിരിക്കെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കലക്‌ടർ അനുമതി നിക്ഷേധിക്കുകയായിരുന്നു. കടപ്പുറത്തെ പ്രധാന സ്റ്റേജും അതിനു മുന്നിലെ 100 മീറ്ററും ഒഴികെയുള്ള സ്ഥലത്തു കോൺഗ്രസിന് പരിപാടി നടത്താൻ വിട്ടുകൊടുക്കാൻ തയാറായിട്ടും അവർ സ്വീകരിച്ചില്ല.