
kerala High Court
file
കൊച്ചി: ജില്ലാ കലക്റ്ററുടെ റിപ്പോർട്ട് ലഭിച്ച ശേഷം പാലിയേക്കര ടോൾ പിരിവിനെ പറ്റി ആലോചിക്കാമെന്ന് ഹൈക്കോടതി. ദേശീയ പാത അഥോറിറ്റിക്ക് നിർദേശങ്ങൾ നൽകിയതായി ജില്ലാ കലക്റ്റർ കോടതിയെ അറിയിച്ചു. സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കുന്നതിനു വേണ്ടിയും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ചെറിയ പ്രശ്നങ്ങളാണ് നിലവിലുള്ളതെന്നും അതെല്ലാം പരിഹരിക്കാൻ ശ്രമിക്കുമെന്നും ദേശീയ പാത അഥോറിറ്റി വ‍്യക്തമാക്കി. എല്ലാ തകരാറുകളും പരിഹരിച്ചെന്ന റിപ്പോർട്ട് ലഭിച്ച ശേഷം ടോൾ പിരിവിനെ പറ്റി ആലോചിക്കാമെന്നാണ് ഹൈക്കോടതി പറയുന്നത്.