പാലിയേക്കര ടോൾ വിലക്ക് തുടരും; വിധി വെളളിയാഴ്ച

ജില്ലാ കലക്റ്ററുടെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി.
Paliyekkara toll ban to continue; verdict on Friday

പാലിയേക്കര ടോൾ വിലക്ക് തുടരും; വിധി വെളളിയാഴ്ച

Updated on

കൊച്ചി: പാലിയേക്കര ടോൾ വിലക്ക് തുടരും. ടോൾ പിരിവു പുനരാരംഭിക്കുന്നതിൽ വെളളിയാഴ്ച ‌ അന്തിമ വിധി പ്രഖ്യാപിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ഗതാഗത കുരുക്ക് തുടരുകയാണെന്ന ജില്ലാ കലക്റ്ററുടെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി.

ഇടപ്പളളി - മണ്ണുത്തി ദേശീയ പാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്നാണ് ടോൾ പിരിവ് ഹൈക്കോടതി നിർത്തിവച്ചത്. ദേശീയ പാതയുടെ നിർമാണം നടക്കുന്ന ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളുമുണ്ടെന്ന് തൃശൂർ ജില്ലാ കലക്റ്റർ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ബെഞ്ചാണ് ടോൾ പിരിവ് നിരോധനം നീട്ടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com