
പാലിയേക്കര ടോൾ വിലക്ക് തുടരും; നിരക്ക് കുറച്ചുകൂടെയെന്ന് ഹൈക്കോടതി
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശിയപാതയിലെ പാലിയേക്കര ടോൾ പിരിവിനുള്ള വിലക്ക് തുടരും. ടോൾ നിരക്ക് കുറച്ചു കൂടെ എന്നും കോടതി ദേശിയ പാത അതോറിറ്റിയോട് ചോദിച്ചു. ടോൾ പിരിക്കാൻ ദേശിയപാത അതോറിറ്റി നൽകിയ ഹർജി വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതായിരിക്കും.
ടോൾ പാതയിലെ ഗാതാഗത പ്രശ്നം മാറിയിട്ടില്ലെന്ന് തൃശൂർ കലക്റ്റർ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ആഴത്തിലുള്ള കുഴികളുടെ വശം ബാരിക്കേഡിങ് പ്രശ്നം ഉണ്ടെന്നും സുരക്ഷപ്രശ്നങ്ങളുണ്ടെന്നും നാല് വരി പാത ചെറിയ സർവീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളിൽ രൂക്ഷമായ ഗതാഗത കുരുക്കെന്നും റിപ്പോർട്ടിൽ പറയുന്നു.