
പാലിയേക്കര ടോൾ
തൃശൂർ: പാലിയേക്കരയിൽ പൊതുജനങ്ങൾക്ക് നൽകിയിരുന്ന എല്ലാ സേവനങ്ങളും കരാർ കമ്പനി നിർത്തി വച്ചു. ആംബുലൻസ് സേവനം, റോഡ് പരിപാലനം തുടങ്ങിയ സേവനങ്ങളാണ് കരാർ കമ്പനി നിർത്തിയത്. ടോൾ പിരിവ് ഹൈക്കോടതി നിർത്തി വച്ച സാഹചര‍്യത്തിലാണ് കരാർ കമ്പനിയുടെ നടപടി.
ടോൾ പഴയ രീതിയിൽ പുനസ്ഥാപിക്കുന്നതു വരെ യാതൊരു സേവനങ്ങളും നൽകേണ്ടതില്ലെന്നാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ തീരുമാനം.
നാലാഴ്ചത്തേക്കായിരുന്നു പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. ഈ സമയം കൊണ്ട് ഇവിടത്തെ അറ്റകുറ്റപ്പണികൾ തീർത്ത് ഗതാഗതയോഗ‍്യമാക്കണം എന്നതടക്കമുള്ള നിർദേശങ്ങളും കോടതി മുന്നോട്ടു വച്ചിരുന്നു.