
പാലിയേക്കര ടോൾ
കൊച്ചി: പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു. 5 മുതൽ 10 രൂപ വരെയാണ് വർധനവ്. എന്നാൽ നിലവിൽ ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങൾ മൂലം ടോൾ പിരിവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നതിനാൽ പുനരാരംഭിക്കുന്ന സാഹചര‍്യത്തിൽ മാത്രമെ തുക ഈടാക്കുകയുള്ളൂ.
എൻഎച്ച്എഐ കരാർ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതൽ 15 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. നേരത്തെ കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകുന്നതിനായി 90 രൂപയായിരുന്നു ടോൾ ഈടാക്കിയിരുന്നതെങ്കിൽ ഇനി മുതൽ 95 രൂപ നൽകേണ്ടതായി വരും.
അതേസമയം ഒരു ദിവസം ഒന്നിൽ കൂടുതൽ യാത്ര നടത്തുന്നതിന് 140 രൂപ തന്നെ തുടരും. നിലവിൽ സെപ്റ്റംബർ 9 വരെയാണ് ഹൈക്കോടതി ടോൾ പിരിവ് റദ്ദാക്കിയിരിക്കുന്നത്.
അതിനാൽ സെപ്റ്റംബർ 10 മുതലായിരിക്കും ടോൾ നിരക്ക് ഉയർത്തുക. സാധാരണയായി സെപ്റ്റംബർ ഒന്നു മുതലാണ് പാലിയേക്കരയിൽ എല്ലാവർഷവും ടോൾ നിരക്ക് പരിഷ്കരിക്കാറുള്ളത്.