പാലിയേക്കര ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി

നാലാഴ്ചത്തേക്കാണ് ടോൾ പിരിവ് തടഞ്ഞിരിക്കുന്നത്
paliyekkara toll stayed high court

പാലിയേക്കര ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി

Updated on

കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിക്കരുതെന്ന് ഹൈക്കോടതി. നാലാഴ്ചത്തേക്കാണ് ടോൾ പിരക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആദ്യം ഗതാഗതക്കുരുരുക്ക് പരിഹരിക്കപ്പെടണം. അതിനു ശേഷം ടോൾ പിരിച്ചാൽ മതിയെന്നും ഹൈക്കോടതി പറഞ്ഞു.

ദേശീയ പാതയിലെ ഗതാഗതക്കുരുക്കിലാണ് ഹൈക്കോടതി ഇടപെടൽ. നാലാഴ്ചയ്ക്കുള്ളില്‍ ദേശീയപാത അഥോറിറ്റി ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെന്നും നിര്‍ദേശം നല്‍കി.

വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ ദേശീയ പാത അഥോറിറ്റിയോ കരാർ കമ്പനിയോ നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com