ആറന്മുള ഉത്രട്ടാതി വള്ളം കളിക്കിടെ പള്ളിയോടങ്ങൾ മറിഞ്ഞു

അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുൺ എന്നിവരെയാണ് കാണാതായതെന്നാണ് സംശയം
അപകടത്തിൽപ്പെട്ട പള്ളിയോടം
അപകടത്തിൽപ്പെട്ട പള്ളിയോടം
Updated on

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ പള്ളിയോടങ്ങൾ മറിഞ്ഞു. ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം. ഉടൻ തന്നെ ഫയർ ഫോഴ്സ് രംഗത്തിറങ്ങി രക്ഷാ പ്രവർത്തനം നടത്തി.

എന്നാൽ കരക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെ നാലുപേരെ കാണാതായതായി സംശയമുണ്ടായിരുന്നെങ്കിലും എല്ലാവരും നീന്തി കരയ്‌ക്കെത്തി. ആർക്കും അപകടങ്ങളുണ്ടായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com