ഫോൺ വിളി വിവാദം; അന്വേഷണത്തിന് കെപിസിസി, തിരുവഞ്ചൂരിനു ചുമതല

പാർട്ടിയെ വെട്ടിലാക്കിയ ഫോൺ സംഭാക്ഷണം പുറത്തായതോടെ തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് പാലോട് രവിയുടെ രാജി കെപിസിസി ചോദിച്ച് വാങ്ങുകയായിരുന്നു
palode ravi resignation kpcc will start the enquiry

പാലോട് രവി

Updated on

തിരുവനന്തപുരം: പാലോട് രവി ഉൾപ്പെട്ട വിവാദ ഫോൺ കോൾ വിവാദത്തിൽ അന്വേഷണത്തിന് കെപിസിസി. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണച്ചുമതല. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫാണ് ഇതു സംബന്ധിച്ച് നിർ‌ദേശം പുറത്തിറക്കിയത്.

പാർട്ടിയെ വെട്ടിലാക്കിയ ഫോൺ സംഭാഷണം പുറത്തായതോടെ തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്നുള്ള പാലോട് രവിയുടെ രാജി കെപിസിസി ചോദിച്ച് വാങ്ങുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ്‌ എടുക്കാച്ചരക്കായി മാറുമെന്നും എൽഡിഎഫിനു മൂന്നാമതും തുടർഭരണം ലഭിക്കുമെന്നുമായിരുന്നു പാലോട് രവി പറഞ്ഞത്.

സംഭവം വിവാദമായതിനു പിന്നാലെ എഐസിസി നിർദേശപ്രകാരം കെപിസിസി രാജി ചോദിച്ചു വാങ്ങുകയായിരുന്നു. പാലോട് രവിയുമായി ഫോണിൽ സംസാരിച്ചിരുന്ന കോൺഗ്രസ് നേതാവിനെയും പുറത്താക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com