
എൻ. ശക്തൻ| പാലോട് രവി
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്‍റ് എൻ. ശക്തന്. പാലോട് രവി ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് നടപടി. എൻ. ശക്തന് ചുമതല നൽകുന്നതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫാണ് അറിയിച്ചത്.
പാർട്ടിയെ വെട്ടിലാക്കിയ ഫോൺ സംഭാക്ഷണം പുറത്തായതോടെ പാലോട് രവിയുടെ രാജി കെപിസിസി ചോദിച്ച് വാങ്ങുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് എടുക്കാച്ചരക്കായി മാറുമെന്നും എൽഡിഎഫിനു മൂന്നാമതും തുടർഭരണം ലഭിക്കുമെന്നുമായിരുന്നു പാലോട് രവി പറഞ്ഞത്.
സംഭവം വിവാദമായതിനു പിന്നാലെഎഐസിസി നിർദേശപ്രകാരം കെപിസിസി രാജി ചോദിച്ചു വാങ്ങുകയായിരുന്നു. പാലോട് രവിയുമായി ഫോണിൽ സംസാരിച്ചിരുന്ന കോൺഗ്രസ് നേതാവിനെയും പുറത്താക്കിയിട്ടുണ്ട്.