തദ്ദേശതെരഞ്ഞെടുപ്പ്: അർധവാർഷിക പരീക്ഷ ഒറ്റഘട്ടമായി, ക്രിസ്മസ് അവധിയിലും മാറ്റം

കുട്ടികള്‍ക്കു 12 ദിവസം അവധി ലഭിക്കും
half year exam and christmas vacation change

തദ്ദേശതെരഞ്ഞെടുപ്പ്: അർധവാർഷിക പരീക്ഷ ഒറ്റഘട്ടമായി, ക്രിസ്മസ് അവധിയിലും മാറ്റം

file image

Updated on

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.

ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി നടത്തും. ഡിസംബര്‍ 15ന് ആരംഭിക്കുന്ന പരീക്ഷ 23ന് പൂര്‍ത്തിയാക്കി സ്കൂൾ ക്രിസ്മസ് അവധിക്കായി അടയ്ക്കും. തുടര്‍ന്ന് ജനുവരി അഞ്ചിനാകും സ്‌കൂള്‍ തുറക്കുക. അങ്ങനെയെങ്കില്‍ കുട്ടികള്‍ക്കു 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലാവും അന്തിമതീരുമാനം എടുക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com