
കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. താൻ വഖബ് ബോഡ് ചെയർമാനായിരുന്ന സമയത്താണ് വിഷയത്തിനാധാരമായ കാര്യങ്ങണെന്ന പ്രചാരണം ഇതിന് ഉദാഹരണമാണ്. സർക്കാർ നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാനെ വഖഫ് ബോഡിന് സാധിക്കൂവെന്നും ചന്ദ്രികയിലെഴുതിയ ലേഖനത്തിൽ റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.
'വഖഫ് ബോഡ് ചെയർമാന്‍റെ വ്യക്തിപരമായ നിലപാടുകളല്ല, നിസാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം സർക്കാർ നിർദേശിച്ച കാര്യങ്ങളാണ് വഖഫ് ബോഡ് അനുവർത്തിച്ചത്. വഖഫ് ഭൂമി തിരിച്ചു പിടിക്കുന്നത് വൈകരുതെന്ന് നിർദേശിച്ചത് വിഎസ് സർക്കാരാണ്. നിസാർ കമ്മീഷൻ നിയമനം തന്നെ അന്ന് വിവാദമായിരുന്നു. വഖഫ് ഭൂമി ഉപയോഗിക്കുന്നവരുടെ നികുതി സ്വീകരിക്കരുത് എന്ന് ബോഡ് സിഇഒ തഹസീൽദാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ പിന്നീട് വന്ന ഇടത് സർക്കാർ നിസാർ കമ്മീഷന് വിരുദ്ധമായ നിലപാട് സ്വീകരിക്കുകയായിരുന്നു'- ലേഖനത്തിൽ വ്യക്തമാക്കുന്നു.