പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോൾ വർധനവ് നാളെ മുതൽ; പ്രതിഷേധത്തിനൊരുങ്ങി സംഘടനകൾ

പണികള്‍ പൂര്‍ത്തിയാക്കാതെ ടോൾ നിരക്ക് വർധിപ്പിക്കുന്നതിനെതിരെ വിവിധ സംഘടനകൾ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്‌
പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോൾ വർധനവ് നാളെ മുതൽ; പ്രതിഷേധത്തിനൊരുങ്ങി സംഘടനകൾ

പാലക്കാട്‌: പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാളെ (ഏപ്രിൽ 1 തിങ്കളാഴ്‌ച) മുതൽ ടോള്‍ നിരക്കില്‍ വർധന. കുതിരാന്‍ തുരങ്കത്തിന്റെ അറ്റകുറ്റ പണി പൂര്‍ത്തിയാകാത്തതിലെ പ്രതിഷേധം നിലനില്‍ക്കെയാണ് ടോള്‍ ഉയര്‍ത്താനുള്ള തീരുമാനം. നിരക്ക് വർധന പ്രാബല്യത്തിൽ വരുന്നതോടെ മിനിബസ്‌/ ചെറു ചരക്ക്‌ വാഹനങ്ങൾക്ക്‌ ഒരുവശത്തേക്ക്‌ 170 രൂപയാകും. നേരത്തെ ഇത് 165 രൂപയായിരുന്നു. ചെറിയ വാണിജ്യ വാഹനങ്ങൾക്ക്‌ 165 രൂപയാണ് വർധിക്കും. നേരത്തെ 165 രൂപയായിരുന്നു.

പണികള്‍ പൂര്‍ത്തിയാക്കാതെ ടോൾ നിരക്ക് വർധിപ്പിക്കുന്നതിനെതിരെ വിവിധ സംഘടനകൾ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്‌. ടോൾ സ്ഥിതി ചെയ്യുന്നതിന് സമീപമുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ യാത്രക്കാര്‍ക്ക് അനുവദിച്ച സൗജന്യ പാസ് പിൻവലിക്കുന്നതും വലിയ രീതിയിലുള്ള പ്രതിഷേധത്തിന് ഇടയാകും. അതേസമയം വാളയാർ ടോൾ ബൂത്തിൽ വർധിച്ച പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com