പാനൂരിലെ ക്ഷേത്ര മോഷണം; പ്രതിയെ മംഗലാപുരത്ത് നിന്ന് പിടികൂടി

കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നി ജില്ലകളിലായി വിവിധ മോഷണക്കേസുകളിൽ പ്രതിയാണ് അബ്ദുള്ള
pannur temple theft arrest

ക്ഷേത്ര മോഷണം; പ്രതിയെ മംഗലാപുരത്ത് നിന്ന് പിടികൂടി

Updated on

കണ്ണൂർ: പാനൂർ മേഖലയിലെ രണ്ട് പ്രധാന ക്ഷേത്രങ്ങളിൽ കയറി മോഷണം നടത്തിയയാളെ പാനൂർ പൊലീസ് മംഗലാപുരത്ത് നിന്ന് പിടികൂടി. നാദാപുരം തൂണേരി മുടവന്തേരിക്കടുത്ത കുഞ്ഞിക്കണ്ടി അബ്ദുള്ളയെയാണ് പൊലീസ് പിടികൂടിയത്.

മംഗലാപുരം ഉള്ളാളിനടുത്തുള്ള ബന്തർ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

പാനൂരിനടുത്ത എലാങ്കോട് മഹാവിഷ്ണുക്ഷേത്രം, ഭദ്രകാളി ക്ഷേത്രം, കുയിമ്പിൽ പള്ളിയറ ക്ഷേത്രം എന്നി ക്ഷേത്രങ്ങളിലാണ് മോഷണം നടത്തിയത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നി ജില്ലകളിലായി വിവിധ മോഷണക്കേസുകളിൽ പ്രതിയാണ് അബ്ദുള്ള.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com