പാനൂര്‍ ബോംബ് സ്ഫോടനം; വ്യാപക പരിശോധനയുമായി ബോംബ് സ്ക്വാഡ്

ശനിയാഴ്ച കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു
പാനൂര്‍ ബോംബ് സ്ഫോടനം; വ്യാപക പരിശോധനയുമായി ബോംബ് സ്ക്വാഡ്

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന നടക്കുന്നത്.

ശനിയാഴ്ച കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. പാനൂര്‍ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനമാകെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊലീസ് പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്.

അതേസമയം, കേസിൽ ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിലും പൊലീസ് ഊർജിതമാക്കി. ബോംബ് നിർമാണത്തിനു മുൻകൈയെടുത്ത ഷിജാൽ, അക്ഷയ് എന്നിവർക്കായാണ് തിരച്ചിൽ. ഇരുവരേയും കണ്ടെത്തിയാൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നു പൊലീസ് കണക്കുകൂട്ടുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com