പന്തീരങ്കാവ് കേസിൽ കുറ്റപത്രം സമർപ്പിച്ചു; സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ 5-ാം പ്രതി

ഭർത്താവ് രാഹുലാണ് ഒന്നാം പ്രതി. രാഹുലിന്‍റെ അമ്മയും സഹോദരിയും 2 ഉം മൂന്നു പ്രതികളാണ്
pantheerankavu domestic violence case police submit charge sheet
പന്തീരങ്കാവ് കേസിൽ കുറ്റപത്രം സമർപ്പിച്ചു
Updated on

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ 5 പേരാണ് പ്രതികൾ. കൊലപാതക ശ്രമം, സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരയായ പെൺകുട്ടി കേസിൽ നിന്ന് പിന്മാറിയെന്ന് കാട്ടി കേസ് റദ്ദാക്കാണമെന്ന് പ്രതിഭാഗം വാദിക്കുന്നതിനിടെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ഭർത്താവ് രാഹുലാണ് ഒന്നാം പ്രതി. രാഹുലിന്‍റെ അമ്മയും സഹോദരിയും 2 ഉം മൂന്നു പ്രതികളാണ്. രാഹുലിനെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനായ ശരത് ലാലാണ് അഞ്ചാം പ്രതി. കേസ് രജിസ്റ്റർ ചെയ്ത് 60-ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

പ്രതിഭാഗത്തിന്‍റെ അപ്പീലിൽ അടുത്തമാസം വാദം കേൾക്കാനിരിക്കെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. പറവൂര്‍ സ്വദേശിയായ യുവതിയെ സ്ത്രീധനത്തിന്‍റെ പേരില്‍ അതിക്രൂരമായി മര്‍ദിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പിന്നീട് യുവതി കേസിൽ നിന്നും പിന്മാറുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com