പന്തീരങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്‍റെ അമ്മയുടേയും സഹോദരിയുടെയും അറസ്റ്റ് രേഖപ്പെടുത്തി

വിദേശത്തേക്ക് കടന്ന രാഹുലിനെ നാട്ടിലെത്തിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല
pantheerankavu domestic violence case rahuls mother and sister will be arrested
രാഹുൽ
Updated on

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ മുഖ്യപ്രതി രാഹുൽ പി. ഗോപാലിന്‍റെ അമ്മയേയും സഹോദരിയേയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. ഇന്നലെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. വിദേശത്തേക്ക് കടന്ന രാഹുലിനെ നാട്ടിലെത്തിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.

കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന്‍റെ മാതാവ് ഉഷാകുമാരിക്കും സഹോദരി കാർത്തികയ്ക്കും പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഇവർ ഹാജരായിരകുന്നില്ല. കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടുകയും ചെയ്തു. തുടർന്നാണ് ഇന്നലെ അന്വേഷണസംഘത്തിന് മുന്നിൽ എത്തിയത്. ഇരുവരും ആരോപണങ്ങൾ നിഷേധിച്ചു. തുടർന്ന് കോടതി നിർദേശ പ്രകാരം ഇരുവരെയും അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com