പന്തീരങ്കാവ് പീഡന കേസ്; താൻ പറഞ്ഞതെല്ലാം കള്ളമെന്ന് യുവതി, പരാതിയിൽനിന്നു പിന്മാറി

തന്നെ ആരും തല്ലിയിട്ടില്ലെന്നും ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി
pantheerankavu domestic violence complainant woman withdrew the case
Rahul

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ വൻ ട്വിസ്റ്റ്. പരാതിക്കാരിയായ വധു കേസിൽ നിന്നും പിന്മാറി. തന്നെ ആരും തല്ലിയിട്ടില്ലെന്നും ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി. നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തിരുന്ന കാര്യം രാഹുൽ പറഞ്ഞിരുന്നതായും മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞതെല്ലാം കള്ളമാണെന്നും യുവതി വീഡിയോയിൽ പറയുന്നു.

കേസിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം ശ്രമങ്ങൾ തുടരുന്നതിനിടെയാണ് യുവതിയുടെമൊഴിമാറ്റം. സമൂഹമാധ്യമത്തിലൂടെയാണ് ക്ഷമാപണം നടത്തിക്കൊണ്ട് യുവതി വീഡിയോ പങ്കുവച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com