കൊച്ചി: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി. ഗോപാലും പരാതിക്കാരിയായ ഭാര്യയും ഹൈക്കോടതിയിൽ ഹാജരായി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചു. തുടര്‍ന്ന് ദമ്പതിമാരെ കൗണ്‍സിലിങ്ങിന് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടു. ഇതിനായി കെല്‍സയെയും ചുമതലപ്പെടുത്തി.
താൻ സ്വയം പരാതി പിൻവലിച്ചതാണെന്നും ആരുടേയും സമ്മർദം ഉണ്ടായിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു. അടുത്ത ആഴ്ച സീല്‍ഡ് കവറില്‍ കൗണ്‍സിലിങ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കൗണ്‍സിലിങ്ങിന് ശേഷമുള്ള റിപ്പോര്‍ട്ട് പരിഗണിച്ച് തീരുമാനമെടുക്കാമെന്നും കേസ് റദ്ദാക്കുന്ന കാര്യത്തിൽ അതിനു ശേഷം തീരുമാനമുണ്ടാവുമെന്നും കോടതി വ്യക്തമാക്കി.
പ്രതിക്കെതിരായ ആരോപണം വളരെ ഗൗരകരമാണെന്നായിരുന്നു കോടതി നിരീക്ഷണം. എന്നാല്‍, അവര്‍ ഒരുമിക്കാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും കോടതി പറഞ്ഞു. ഓഗസ്റ്റ് 21 വരെ ഹര്‍ജിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്നു.