പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിന്‍റെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകി

''യുവതിയുടെ ആദ്യ പരാതിയിൽ ഞങ്ങൾക്കെതിരേ പരാമർശമില്ലായിരുന്നു,പിന്നീട് വീട്ടുകാരുടെ പ്രേരണ പ്രകാരമാണ് തങ്ങൾക്കെതിരേ പരാതി നൽകിയത്''
pantheerankavu dowry case rahul mother and sister file anticipatory bail
രാഹുൽfile

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുലിന്‍റെ അമ്മയും സഹോദരിയും മൂൻകൂർ ജാമ്യാപേക്ഷ നൽകി. യുവതി അക്രമിച്ച സംഭവത്തിൽ പങ്കില്ലെന്ന് കാണിച്ചാണ് ഇരുവരും മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.

യുവതിയുടെ ആദ്യ പരാതിയിൽ തങ്ങൾക്കെതിരേ പരാമർശമില്ലായിരുന്നെന്നും പിന്നീട് വീട്ടുകാരുടെ പ്രേരണ പ്രകാരമാണ് യുവതി തങ്ങൾക്കെതിരേ പരാതി നൽകിയതെന്നും ഹർജിയിൽ പറയുന്നു. പന്തീരങ്കാവ് പൊലീസ് നിരന്തരം ഫോണിൽ വിളിച്ച് അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായും അറസ്റ്റിന് പൊലീസ് തിടുക്കം കാണിക്കുന്നത് മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണെന്നും ഇരുവരുടേയും മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com