സുരക്ഷാ പ്രശ്നം; ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ നീക്കാൻ നിർദേശം

കൊച്ചിക്കാരുടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്
pappanji burning new year night in fort kochi
സുരക്ഷാ പ്രശ്നം; ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ നീക്കാൻ നിർദേശം
Updated on

കൊച്ചി: ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ നിർമിച്ച പാപ്പാഞ്ഞിയെ നീക്കാൻ പൊലീസിന്‍റെ നോട്ടീസ്. ഗാലാ ഡി ഫോര്‍ട്ട് കൊച്ചി ക്ലബ്ബ് സ്ഥാപിച്ച പാപ്പാഞ്ഞിയെ നീക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊച്ചി കാര്‍ണിവലിന്‍റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നിർദേശം.

കൊച്ചിക്കാരുടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാര്‍ണിവലിനോട് അനുബന്ധിച്ചാണ് ലോക പ്രശസ്തമായ തടങ്ങ് നടക്കുന്നത്. പരേഡ് ഗ്രൗണ്ടില്‍ നിന്നും വെറും രണ്ട് കിലോമീറ്റര്‍ അകലെയുള്ള വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്.

പരേഡ് ഗ്രൗണ്ടിലും ചുറ്റുവട്ടത്തുമായി ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും അതിനാല്‍തന്നെ സ്വകാര്യ ക്ലബ്ബ് നടത്തുന്ന പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങിന് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. നോട്ടീസ് ലഭിച്ച് ഇരുപത്തിനാല് മണിക്കൂറിനകം നിര്‍മാണത്തിലിരുന്ന പാപ്പാഞ്ഞിയെ മാറ്റണമെന്നാണ് നിർദേശം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com