പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതി നരേന്ദ്ര കുമാറിന്‍റെ വധശിക്ഷ റദ്ദാക്കി

നേരത്തെ വധശിക്ഷയ്ക്കു പുറമേ ഇരട്ട ജീവപര്യന്തവും ഏഴു വർഷം തടവും പിഴയുമായിരുന്നു വിചാരണക്കോടതി വിധിച്ച ശിക്ഷ
High Court Of Kerala
High Court Of Kerala

കോട്ട‍യം: പാറമ്പുഴ കൂട്ടക്കൊലക്കേസിൽ പ്രതി നരേന്ദ്ര കുമാറിന്‍റെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി. പരോൾ ഉൾപ്പടെ 20 വർഷം കുറ്റവാളിക്ക് ഒരിളവും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കോട്ട‍യം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷയാണ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ശിക്ഷയിൽ ഇളവു നൽകിയത്. നേരത്തെ വധശിക്ഷയ്ക്കു പുറമേ ഇരട്ട ജീവപര്യന്തവും ഏഴു വർഷം തടവും പിഴയുമായിരുന്നു വിചാരണക്കോടതി വിധിച്ച ശിക്ഷ.

പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപന ഉടമയായ തുരുത്തേൽക്കവല മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (54), മകൻ പ്രവീൺ ലാൽ (29) എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 2015 മെയ് 16 ആണ്ന നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സ്ഥാപനത്തിലെ തൊഴലാളിയായിരുന്ന നരേന്ദ്രകുമാർ മോഷണ്തതിനു വേണ്ടി മൂവരെയും കൊലപ്പെടുത്തുകയായിരുന്നു.

മൂവരെയും വീടിനോട് ചേർന്നുള്ള ഡ്രൈ ക്ലീനിങ് സ്ഥാപനത്തിൽ കഴുത്തറുക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ പ്രതിയെ ഉത്തർപ്രദേശിലെ ഫിറോസാബാദിൽനിന്നു പിടികൂടുകയായിരുന്നു.

മദ്യലഹരിയിൽ ഡ്രൈക്ലീനിങ് സെന്‍റരിനുള്ളിൽ കിടന്നുറങ്ങിയ പ്രവീണിനെ പ്രതി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അലക്കാൽപ്പിച്ച കിംസ് ആശുപത്രിയിൽ നിന്നു പ്രവീണിന്‍റെ ഫോണിലേക്ക് കോൾ വന്നു. ഇതിനു മറുപടി പറയാനെന്ന പേരിൽ ലാലസനെയും ഭാര്യ പ്ര സന്നകുമാരിയെയും തന്ത്രപൂർവ്വം ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തി. പുറകിൽ നിന്നു തലക്കടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാൻ വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com