പരീക്ഷ പാസായി; പാറമേക്കാവ് വേല വെടിക്കെട്ടിന് എഡിഎമ്മിന്‍റെ അനുമതി

കർശന നിർദേശങ്ങൾ ഉൾകൊള്ളിച്ചാണ് അനുമതി
paramekkavu fireworks adm gives permission
പരീക്ഷ പാസായി; പാറമേക്കാവ് വേല വെടിക്കെട്ടിന് എഡിഎമ്മിന്‍റെ അനുമതിrepresentative image
Updated on

തൃശൂർ: പാറമേക്കാവ് വേല വെടിക്കെട്ടിന് തൃശൂർ എഡിഎമ്മിന്‍റെ അനുമതി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് പെസോ മാനദണ്ഡപ്രകാമുള്ള രേഖകൾ സമർപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. കർശന നിർദേശങ്ങൾ ഉൾകൊള്ളിച്ചാണ് നടപടി.

നേരത്തേ വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ കേന്ദ്ര സർക്കാർ സ്ഫോടകവസ്തു ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്ത് തൃശൂർ പാറമേക്കവ്-തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടകിയെ സമീപിക്കുകയായിരുന്നു. എന്നാൽ പെസോയുടെ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും പെസോയുടെ പരീക്ഷ പാസായ, സർട്ടിഫൈഡ് ആയിട്ടുള്ള ആളുകളുണ്ടെങ്കിൽ വെടിക്കെട്ടിന് അനുമതി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പാറമേക്കാവിന്‍റെ പ്രതിനിധി ഫയർ ഡിസ്പ്ലേ ഓഫീസറായി പരീക്ഷ പാസായിരുന്നു. ഇതോ തുടർന്നാണ് എഡിഎം അനുമതി നൽകിയത്. ജനുവരി 3, 4 തീയതികളിലാണ് പാറമേക്കാവ് വേല നടക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com