Paravur Higher Secondary School to be named after VS; Education Minister writes to G. Sudhakaran

പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ

പറവൂർ ഹയർ സെക്കൻഡറി സ്കൂളിന് വിഎസിന്‍റെ പേരിടും; ജി. സുധാകരന് കത്തയച്ച് വിദ‍്യാഭ‍്യാസ മന്ത്രി

സ്കൂളിന് വിഎസിന്‍റെ പേര് നൽകണമെന്ന് നേരത്തെ തന്നെ ജി. സുധാകരൻ ആവശ‍്യം ഉന്നയിച്ചിരുന്നു
Published on

ആലപ്പുഴ: ആലപ്പുഴ പറവൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്‍റെ പേര് മാറ്റാനൊരുങ്ങി സംസ്ഥാന സർക്കാർ. അന്തരിച്ച മുൻ മുഖ‍്യമന്ത്രി വി.എസ്. അച‍്യുതാനന്ദന്‍റെ പേരായിരിക്കും സ്കൂളിന് നൽകുക.

മുതിർന്ന സിപിഎം നേതാവ് ജി. സുധാകരന് വിദ‍്യാഭ‍്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അയച്ച കത്തിലാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്. സ്കൂളിന് വിഎസിന്‍റെ പേര് നൽകണമെന്ന് നേരത്തെ തന്നെ ജി. സുധാകരൻ ആവശ‍്യം ഉന്നയിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com