സിജെഎം കോടതി മുറിയിൽ പാർട്ട് ടൈം സ്വീപ്പർ തൂങ്ങിമരിച്ച നിലയിൽ

മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
സിജെഎം കോടതി മുറിയിൽ പാർട്ട് ടൈം സ്വീപ്പർ തൂങ്ങിമരിച്ച നിലയിൽ
Updated on: 

ആലപ്പുഴ: സിജെഎം കോടതിയിലെ പാർട്ട് ടൈം സ്വീപ്പർ തൂങ്ങിമരിച്ച നിലയിൽ. മണ്ണഞ്ചേരി ഇടവഴിക്കൽ എസ് ജയപ്രകാശനാണ് (59) ആത്മഹത്യ ചെയ്തത്.

കോടതിയിൽ രേഖകൾ സൂക്ഷിക്കുന്ന മുറിയിലെ ഫാനിലാണ് തൂങ്ങി മരിച്ചത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ നിന്ന് കയറുമായി എത്തി തൂങ്ങി മരിക്കുകയായിരുന്നെന്നും പറയുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com