പങ്കാളിത്ത പെന്‍ഷന്‍ പിൻവലിച്ച് പുതിയ പെന്‍ഷന്‍ സ്‌കീം നടപ്പാക്കും

മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ സമാനമായ പദ്ധതികള്‍ കൂടി പഠിച്ച് കേരളത്തില്‍ ഇത് നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു
പങ്കാളിത്ത പെന്‍ഷന്‍ പിൻവലിച്ച് പുതിയ പെന്‍ഷന്‍ സ്‌കീം നടപ്പാക്കും

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പിൻവലിച്ച് അഷ്വേര്‍ഡ് പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ തുടര്‍ പരിശോധനയ്ക്കായി മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.

പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കി, ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന പുതിയ പെന്‍ഷന്‍ പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് നല്‍കിയ വിഹിതം തിരികെ ലഭിക്കുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഒരു അഷ്വര്‍ഡ് പെന്‍ഷന്‍ ലഭിക്കുന്നതിന് പുതിയ പെന്‍ഷൻ സ്‌കീം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ സമാനമായ പദ്ധതികള്‍ കൂടി പഠിച്ച് കേരളത്തില്‍ ഇത് നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Trending

No stories found.

Latest News

No stories found.