പാർട്ടി പൂർണമായി നവീൻ ബാബുവിന്‍റെ കുടുംബത്തിന് ഒപ്പം: എം.വി. ഗോവിന്ദൻ

നവീൻ ബാബു ആത്മഹത‍്യ ചെയ്ത സംഭവത്തിൽ പി.പി. ദിവ‍്യക്കെതിരായ അന്വേഷണത്തിൽ ഒരു വീഴ്ചയുമില്ലെന്നും അദേഹം പറഞ്ഞു
Party complete with Naveen Babu's family: M.V. Govindan
എം.വി. ഗോവിന്ദൻ
Updated on

തൃശൂർ: പാർട്ടി പൂർണമായി നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ ഒപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത‍്യ ചെയ്ത സംഭവത്തിൽ പി.പി. ദിവ‍്യക്കെതിരായ അന്വേഷണത്തിൽ ഒരു വീഴ്ചയുമില്ലെന്നും അദേഹം പറഞ്ഞു. ദിവ‍്യയുടെ ജാമ‍്യം സംബന്ധിച്ചുള്ള വാദം വ‍്യാഴാഴ്ച നടന്നതായും അതിന്‍റെ വിധി വരട്ടെയെന്നും പൊലീസിന്‍റെ അന്വേഷണം കൃത‍്യമായി മുന്നോട്ട് പോകുമെന്നും അദേഹം വ‍്യക്തമാക്കി.

അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്‍റെ ഉള്ളിൽ തന്നെ പ്രശ്നങ്ങളുണ്ടെന്നും ഇതു മൂലം നിരവധിപേർ കോൺഗ്രസ് വിട്ടതായും എന്നാൽ ഇവരെല്ലാവരും എൽഡിഎഫിന് വോട്ട് ച്ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഇതിൽ ഒരു വിഭാഗം എൽഡിഎഫിനൊപ്പം നിന്നാൽ കോൺഗ്രസിനെയും ബിജെപിയെയും തോൽപ്പിക്കാനാകുമെന്നും ഗോവിന്ദൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com